മഴക്കാലമായതിനാൽ വാഴയിൽ പിണ്ടിപ്പുഴുവിന്റെ ആക്രമണം ഉണ്ടാവാൻ സാധ്യതയുണ്ട്. ഇത് നിയന്ത്രിക്കാൻ 2.5 മി.ലി ക്ലോർപൈറിഫോസ് ഒരു ലിറ്റർ വെളളത്തിന് എന്ന തോതിൽ ഇലക്കവിളുകളിൽ നല്ലവിധം ഇറങ്ങിച്ചെല്ലത്തക്കവിധം പശ ചേർത്ത് തളിച്ച് കൊടുക്കാവുന്നതാണ്. ഇലപ്പുള്ളി രോഗത്തിന്റെ ലക്ഷണം കണ്ടാലുടൻ രോഗം കൂടുതലുള്ള ഇലകൾ മുറിച്ച് മാറ്റി നശിപ്പിക്കുന്നത് രോഗം പടരാതിരിക്കാൻ സഹായിക്കും. പിന്നീട് സ്യൂഡോമോണാസ്, 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളുടെ രണ്ടു ഭാഗത്തും വീഴത്തക്കവണ്ണം തളിക്കണം. രോഗം രൂക്ഷമാണെങ്കിൽ രോഗബാധയേറ്റ ഇലകൾ വെട്ടി മാറ്റിയശേഷം ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം അല്ലെങ്കിൽ ഹെക്സാകൊണാസോൾ എന്ന കുമിൾ നാശിനി 2 മി.ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയത് എന്നിവയിലേതെങ്കിലും ഒന്ന് ഇലയുടെ രണ്ടു വശത്തും വീഴത്തക്കവണ്ണം തളിച്ചു കൊടുക്കുക.
നിയന്ത്രണ മാർഗങ്ങൾ
