ക്ഷീരവികസന വകുപ്പിൻറേയും അഞ്ചൽ ബ്ലോക്ക് പഞ്ചായത്തിൻ്റേയും ആഭിമുഖ്യത്തിൽ, വിവിധ ഗ്രാമപഞ്ചായത്തുകൾ, ക്ഷീരോല്പാദക സഹകരണ സംഘങ്ങൾ, ആത്മ, സർവീസ് സഹ.ബാങ്കുകൾ, മിൽമ, കേരളാ ഫീഡ്സ്, എന്നിവരുടെ സഹകരണത്തിൽ അഞ്ചൽ ബ്ലോക്ക് ക്ഷീരകർഷക സംഗമം വിവിധ പരിപാടികളോടെ കണ്ണങ്കോട് ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തിൽ ഇന്നും നാളെയുമായി (2025 ആഗസ്റ്റ് മാസം 15, 16 തീയതികളിൽ) കണ്ണങ്കോട് എം.റ്റി.യു.പി.എസിൽ വച്ച് സംഘടിപ്പിക്കുന്നു. പുനലൂർ എം.എൽ.എ. പി.എസ്. സുപാൽ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം നിർവഹിക്കുന്നു. എം.പി. എൻ.കെ. പ്രേമചന്ദ്രൻ, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമനമുരളി, കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ, അലയമൺ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജയശ്രീ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ഉദ്യോഗപ്രമുഖർ. ക്ഷീരസഹകാരികൾ, മറ്റ് പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കുന്നു.
അഞ്ചൽ ബ്ലോക്ക് ക്ഷീരകർഷക സംഗമം
