തുടർച്ചയായ മഴ മൂലം, തെങ്ങിൽ കുമ്പുചിയൽ രോഗം വരാൻ സാധ്യതയുണ്ട് . തെങ്ങിലെ കൂമ്പുചീയൽ രോഗത്തിനു മുൻകരുതലായി സുഷിരങ്ങൾ ഇട്ട മാങ്കോസെബ് സാഷെ (5 ഗ്രാം) മൂന്നു പായ്ക്കറ്റ് വീതം ഓരോ തെങ്ങിന്റെ കൂമ്പിനു ചുറ്റും വയ്ക്കുക. മഴ പെയ്യുമ്പോൾ മരുന്ന് കുറേശെയായി കുമ്പിലേക്ക് ഒലിച്ചിറങ്ങുന്നതു വഴി ഈ രോഗം ഒരു പരിധിവരെ നിയന്ത്രിക്കാം.