കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ 14-ം പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെടുത്തി കല്ലുമ്മക്കായ കൃഷി ചെയ്യുന്നതിന് ഗ്രൂപ്പുകൾ, സ്വയം സഹായ സംഘങ്ങൾ, കർഷക കൂട്ടായ്‌മകൾ എന്നിവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ജനറൽ വിഭാഗത്തിന് 40 ശതമാനവും എസ് സി വിഭാഗത്തിന് 75 ശതമാനവും എസ് .ടി വിഭാഗത്തിന് നൂറ് ശതമാനവും സബ്‌സിഡി ലഭിക്കും. ഫോൺ: 0497 2731081 ജില്ലാപഞ്ചായത്തിന്റെ 2025-26 വർഷത്തെ മത്സ്യശ്രീ പദ്ധതി പ്രകാരം നാല് പേരടങ്ങുന്ന കുടുംബശ്രീ ജെ.എൽ.ജി ഗ്രൂപ്പുകൾക്ക് മത്സ്യവിപണന ഔട്ട്ലെറ്റുകൾ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് 75 ശതമാനം സബ്‌സിഡി ലഭിക്കും. അപേക്ഷകർ 2025 ജൂലൈ 25 നകം തലശ്ശേരി, കണ്ണൂർ, മാടായി, അഴിക്കോട് മത്സ്യഭവനുകളിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾ പ്രാദേശിക മത്സ്യഭവൻ ഓഫീസുകളിൽ നിന്നോ കണ്ണൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടറുടെ കാര്യാലയത്തിൽ നിന്നോ ലഭിക്കും. ഫോൺ: 0497 2731081.
കല്ലുമ്മക്കായ കൃഷിക്കും മത്സ്യവിപണനത്തിനും അപേക്ഷ ക്ഷണിച്ചു
