നീർവാർച്ചയുള്ളതും വളക്കൂറുമുള്ള പശിമരാശി മണ്ണാണ് പച്ചക്കറി കൃഷിയ്ക്ക് ഉചിതമായിട്ടുള്ളത്. മണൽ മണ്ണാണെങ്കിൽ ജൈവവളം കൂടുതലായി ചേർക്കണം. വെള്ളവും വെളിച്ചവും കിട്ടുന്ന സ്ഥലമാണ് പച്ചക്കറി കൃഷിയ്ക്ക് അനുയോജ്യം. നമ്മുടെ വീട്ടുവളപ്പിൽ തണലില്ലാത്ത സ്ഥലം ലഭിക്കുക അത്ര എളുപ്പമല്ലാത്തതിനാൽ ഏറ്റവും കൂടുതൽ സൂര്യ പ്രകാശം ലഭിക്കുന്ന സ്ഥലം പച്ചക്കറി കൃഷിയ്ക്കായി തെരഞ്ഞെടുക്കണം. നല്ല വിളവ് തരുന്ന രോഗപ്രതിരോധശേഷിയുള്ള പച്ചക്കറിയിനങ്ങൾ നടാനായി തെരഞ്ഞെടുക്കണം.
പച്ചക്കറി കൃഷിക്ക് അനുയോജ്യമായ മണ്ണും സ്ഥലവും
