Menu Close

കായീച്ച പുഴുക്കളെ നിയന്ത്രിക്കാം

പടവലം, പാവൽ എന്നിവ കായ്ക്കുന്നതോടെ കായീച്ചയുടെ ശല്യം തുടങ്ങും. പുഴുക്കൾ കായ്ക്കുള്ളിലെ മാംസള ഭാഗങ്ങൾ തിന്ന് നശിപ്പിക്കുന്നു. പിന്നീട് ഇവ അഴുകാൻ തുടങ്ങും. ഈ പുഴുക്കളുടെ സമാധി ദശ മണ്ണിനുള്ളിലാണ്. കേടുവന്ന കായ്‌കൾ മണ്ണിൽ വീഴാതെ പറിച്ചെടുത്ത് നശിപ്പിക്കണം. പന്തലിൽ ഇടവിട്ട് പഴക്കെണി, തുളസിക്കെണി എന്നിവ തൂക്കിയിട്ടാൽ കായീച്ചയുടെ ആക്രമണം ചെറുക്കാനാവും. കൂടാതെ ഫിറമോൺ കെണികൾ 15 സെന്റിന് ഒരെണ്ണം എന്ന തോതിൽ തോട്ടത്തിൽ തൂക്കിയിടുക. തെക്കു പടിഞ്ഞാറൻ മൺസൂണിന്റെ ആരംഭമായതിനാൽ പച്ചക്കറികളിൽ മൃദുരോമപ്പൂപ്പ് എന്ന കുമിൾ രോഗം കാണാനിടയുണ്ട്. മുൻകരുതലായി ട്രൈക്കോഡർമ 20 ഗ്രാം ഒരു ലിറ്റർ വെളളത്തിൽ എന്ന തോതിൽ 15 ദിവസം ഇടവിട്ട് ഇലയുടെ അടിയിൽ പതിയത്തക്ക വിധത്തിൽ കലക്കി തളിക്കുക. രോഗനിയന്ത്രണത്തിനായി കർസേറ്റ് 2 ഗ്രാം ഒരു ലിറ്റർ വെളള ത്തിൽ കലർത്തി തളിക്കാവുന്നതാണ്.