കുരുമുളകിലെ ദ്രുതവാട്ട രോഗത്തെ പ്രതിരോധിക്കാനായി 2 കിലോ ട്രൈക്കോഡെർമ 90 കിലോ ചാണക പൊടിയും 10 കിലോ വേപ്പിൻ പിണ്ണാക്കുമായി കൂട്ടി കലർത്തി ആവശ്യത്തിന് ഈർപ്പം നിൽക്കത്തക്ക വണ്ണം രണ്ടാഴ്ചത്തേയ്ക്ക് വയ്ക്കുക. ഓരോ കുരുമുളക് ചെടിയുടെ ചുവട്ടിലും ഈ മിശ്രിതം 2.5 കിലോ വീതം ഇട്ടു കൊടുക്കുക.