Menu Close

‘സമൃദ്ധി ഫ്രൂട്ട് ഗ്രാമം’ പദ്ധതിക്ക് തുടക്കം

കാർഷിക മേഖലയ്ക്കു പുത്തനുണർവ് പകരാൻ സമൃദ്ധി ഫ്രൂട്ട് ഗ്രാമം’ പദ്ധതിക്കു തുടക്കം. പത്തനംതിട്ട ജില്ലയിലെ തോട്ടപ്പുഴശ്ശേരി എന്ന ഗ്രാമത്തെ കേരളത്തിലെ ഒരു പ്രധാന പഴവർഗ ഉൽപാദനകേന്ദ്രമാക്കി മാറ്റാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി ‘സമൃദ്ധി ഫ്രൂട്ട് ഫെസ്‌റ്റ് 2025’ ജൂലൈ 10 മുതൽ 12 വരെ മാരാമൺ സെന്റ് ജോസഫ് കാതോലിക് ചർച്ച് ഓഡിറ്റോറിയത്തിൽ നടക്കും. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിൽ പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന പഴവർഗങ്ങളും മുല്യവർധിത ഉൽപന്നങ്ങളും ഗുണമേന്മയുള്ള തൈകളും പ്രദർശിപ്പിക്കാനും വിൽക്കാനും കർഷകർക്ക് അവസരം ലഭിക്കും.