പാടത്തു നിന്നും വെള്ളവും വളവും ഒഴുകി നഷ്ടപ്പെടാതിരിക്കാൻ വരമ്പുകളിലെ ദ്വാരങ്ങളെല്ലാം ചെളി ഉപയോഗിച്ച് അടക്കുക. നടുന്നതിന് മുൻപ് സ്യൂഡോമോണസ് ലായനിയിൽ (250 ഗ്രാം 750 മില്ലി വെള്ളത്തിൽ) ഞാറിന്റെ വേരുകൾ 20 മിനിട്ടു നേരം മുക്കി വെയ്ക്കുന്നത് പൂപ്പൽ രോഗബാധ തടയുന്നതിനും നന്നായി വേരുകൾ വളരുന്നതിനും സഹായകമാകും. പറിച്ചുനടുന്ന സമയത്ത് മധ്യകാല മൂപ്പുള്ള ഇനങ്ങൾക്ക് സെന്ററിനു 400 ഗ്രാം യൂറിയ, 900 ഗ്രാം മസൂറിഫോസ്, 150 ഗ്രാം പൊട്ടാഷ് ഉം ഹ്രസ്വകാലമൂപ്പുള്ള ഇനങ്ങൾക്ക് സെന്ററിന് 400 ഗ്രാം യൂറിയ, 700 ഗ്രാം മസൂറിഫോസ്, 120 ഗ്രാം പൊട്ടാഷും അടിവളമായി ചേർത്ത് കൊടുക്കണം. പൊട്ടാഷ് വളപ്രയോഗം കുമ്മായം ചേർത്ത് രണ്ടാഴ്ച കഴിഞ്ഞതിനുശേഷം മാത്രമേ ഞാറുകൾ പറിച്ചുനടാൻ പാടുള്ളൂ.
നെല്ല് പറിച്ചു നടീൽ
