മാടപ്പള്ളി ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിലെ ജൈവ കർഷകർ ഉൽപ്പാദിപ്പിച്ച ഉൽപ്പന്നങ്ങളുടേയും മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടേയും ജൈവ കാർഷിക ഉപാധികളുടെയും പ്രദർശനവും വിപണനവും 2025 ജൂൺ 19, 20 തീയതികളിൽ മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടത്തുന്നു. ജൈവം -2025 ൻ്റെ ഉദ്ഘാടനം 2025 ജൂൺ 19 രാവിലെ 10 മണിക്ക് ചങ്ങനാശ്ശേരി എം.എൽ.എ അഡ്വ. ജോബ് മൈക്കിൾ നിർവഹിക്കുന്നതാണ്. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വാർഷികപദ്ധതിയിൽ ജൈവ പച്ചിലവർഗ്ഗ കൃഷിയ്ക്ക് ഉൾപ്പെടുത്തിയിട്ടുള്ള ആരോഗ്യപച്ചയുടെ ഉദ്ഘാടനം ജൂൺ 20 ഉച്ചയ്ക്ക് 12.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഹേമലത പ്രേംസാഗർ നിർവ്വഹിക്കുന്നതാണ്. ഇതോടൊപ്പം ആത്മ കോട്ടയത്തിൻ്റെ ആഭിമുഖ്യത്തിൽ കർഷക ശാസ്ത്രഞ്ജ മുഖാമുഖവും നടത്തുന്നതാണ്. നാടൻ ഭക്ഷ്യ വിഭവങ്ങളുടെ സ്റ്റാളും വിദ്യാർഥികൾക്ക് കാർഷിക ക്വിസ് മത്സരവും ഇതോടൊപ്പം നടത്തുന്നു. മികച്ച ജൈവ കർഷരെ ആദരിക്കുന്നതുമാണ്.
ജൈവ ഉൽപ്പന്നമേളയും കർഷക സംഗമവും
