കൃഷിവകുപ്പിന് കീഴിൽ ആർ.കെ.വി.വൈ. പദ്ധതി പ്രകാരം എസ്.എഫ്.എ.സി. നടപ്പാക്കുന്ന ഫോർമേഷൻ ആൻ്റ് പ്രമോഷൻ ഓഫ് എഫ്.പി.ഒ. എന്ന പദ്ധതി അനുസരിച്ചുള്ള ആനുകൂല്യത്തിനായി തിരുവനന്തപുരം ജില്ലയിൽ നിന്ന് 6303 എഫ്.പി.ഒ.യെ നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്നതിന് നിർദ്ദേശം ലഭിച്ചിട്ടുണ്ട്. ഈ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് താല്പര്യമുള്ള എഫ്.പി.ഒ.കൾ നിർദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷഫോറവും അനുബന്ധ രേഖകളും 09.05.2024 ന് വൈകുന്നേരം 4.30 ന് മുമ്പായി തിരുവനന്തപുരം ആത്മ പ്രോജക്ട് ഡയറക്ടർക്ക് സമർപ്പിക്കേണ്ടതാണ്. അപേക്ഷാ ഫോറത്തിൻ്റെ മാതൃകയും മറ്റ് വിശദാംശങ്ങളും കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിൽ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ആത്മ പ്രോജക്ട് ഡയറക്ടറേറ്റിൽ നിന്ന് ലഭിക്കുന്നതാണ്.
ആർ.കെ.വി.വൈ. പദ്ധതിയിലേക്കുള്ള എഫ്.പി.ഒ. തെരഞ്ഞെടുപ്പ്
