Menu Close

കാർഷിക സംരംഭങ്ങൾക്കായ് വഴിയൊരുക്കി ഫാം ഫെസ്റ്റ്

കാർഷിക മേഖലയുമായി ബന്ധപ്പെട്ട് സംരംഭകത്വത്തിന്റെ അനന്ത സാധ്യതകളാണ് ഫാം ഫെസ്റ്റിലൂടെ വഴി തുറക്കുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. എറണാകുളം ജില്ലാ പഞ്ചായത്തും കാർഷിക വികസന കർഷകക്ഷേമ വകുപ്പും സംയുക്തമായി ആലുവ സംസ്ഥാന വിത്തുല്പാദന കേന്ദ്രത്തിൽ സംഘടിപ്പിച്ച ഫാം ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സമൂഹത്തെ കൃഷിയുമായി ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫാം ഫെസ്റ്റ് ഒരുക്കിയിട്ടുള്ളത്. നൂറ് ശതമാനം ജൈവ കൃഷി ചെയ്യുന്നതും കാർബൺ നെഗറ്റീവുമായ ആലുവ വിത്തുല്പാദന കേന്ദ്രത്തിലാണ് ഫാം ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഫാംസ്റ്റ് ഇന്ന് സമാപിക്കും.