തൃശൂർ പൂരം 2025-ന്റെ ഭാഗമായി തേക്കിൻകാട് മൈതാനത്ത് സംഘടിപ്പിക്കുന്ന പൂരം എക്സിബിഷനിൽ കാർഷിക സർവകലാശാല പുറത്തിറക്കിയ പുതിയ വിത്തിനങ്ങൾ പുതിയ സാങ്കേതിക വിദ്യകൾ എന്നിവയുടെ പ്രദർശനവും സർവകലാശാല വികസിപ്പിച്ചെടുത്ത വിത്തുകൾ, നടീൽ വസ്തുക്കൾ, വാല്യു ആഡഡ് പ്രോഡക്ടസ്, ജൈവജീവാണു വളങ്ങൾ തുടങ്ങിയവയുടെ വിൽപ്പനയും ഉണ്ടായിരിക്കുന്നതാണ്. കമ്മ്യൂണിക്കേഷൻ സെന്റർ, ആറ്റിക്, കശുമാവ് ഗവേഷണ കേന്ദ്രം, അഗ്രികൾച്ചറൽ റിസർച്ച് സ്റ്റേഷൻ, കൊക്കോ റിസർച്ച് സ്റ്റേഷൻ, കണ്ണാറ ബനാന റിസർച്ച് സ്റ്റേഷൻ, വെള്ളാനിക്കര അഗ്രികൾച്ചർ കോളേജ്, ഫോറസ്ട്രി കോളേജ്, പട്ടാമ്പി പ്രാദേശിക ഗവേഷണ കേന്ദ്രം, തുടങ്ങിയ സെന്ററിലെ ഉത്പന്നങ്ങൾ പ്രദർശനത്തിന് ഉണ്ടായിരിക്കും.
പൂരം എക്സിബിഷൻ 2025: കാർഷിക നവാന്വേഷണങ്ങളുടെ പ്രദർശനവും വിൽപ്പനയും
