Menu Close

വാഴയുടെ വേനൽകാല പരിപാലന മാർഗങ്ങൾ

വാഴ – വാഴച്ചുവട്കരിയിലയോ മറ്റും ജൈവവസ്തുക്കളോ, വിള അവശിഷ്ടങ്ങളോ ഉപയോഗിച്ച് പുതയിടുക. കണികജലസേചന രീതി (12 ലിറ്റർ / ഒരു ദിവസം/ വാഴയൊന്നിന്) അവലംബിക്കുക വരൾച്ച പ്രതിരോധിക്കാൻ വാഴയിലകളിൽ സൾഫേറ്റ് ഓഫ് പൊട്ടാഷ് ( 5 ഗ്രാം ഒരു ലിറ്റർവെളളത്തിൽ) രണ്ടാഴ്ച ഇടവേളകളിൽതളിച്ചുകൊടുക്കാവുന്നതാണ്. വേനൽക്കാലത്തു വാഴയിലയിൽ ഇലപ്പേനിന്റേയും മണ്ഡരിയുടേയും ആക്രമണത്തിനു സാധ്യതയുണ്ട്. ഇവയെ നിയന്ത്രിക്കുന്നതിനായി ഇലയുടെ അടിവശത്ത് വീഴത്തക്ക രീതിയിൽ ഹോർട്ടിക്കൾച്ചർ മിനറൽ ഓയിൽ 25 മില്ലി ഒരു ലിറ്റർ വെളളത്തിൽ കലക്കി തളിയ്ക്കാം. വെറ്റബിൾ സൾഫർ 2 ഗ്രാം 1 ലിറ്റർ വെളളത്തിൽ കലക്കി തളിയ്ക്കുന്നതും മണ്ഡരിക്കെതിരെ ഫലപ്രദമാണ്.