റബ്ബർമരങ്ങളിൽ പുതുതായി ടാപ്പിങ് ആരംഭിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ടാപ്പിങ്ങിനായി മരങ്ങളിൽ അടയാളമിടൽ എന്നീ വിഷയങ്ങളെക്കുറിച്ചറിയാൻ റബ്ബർബോർഡ് കോൾസെന്ററിൽ വിളിക്കാം. ഈ വിഷയങ്ങൾ സംബന്ധിച്ച ചോദ്യങ്ങൾക്ക് 2025 ഏപ്രിൽ 09 (ബുധനാഴ്ച) രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ പി.ആർ. ശിവരാമൻ, ഡെവലപ്മെന്റ് ഓഫീസർ ഫോണിലൂടെ മറുപടി പറയും. കോൾസെന്റർ നമ്പർ 0481 2576622.