ഓഖി പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി എൻഐഡബ്ല്യൂഎസ് ഗോവയിൽ പരിശീലനം നൽകുന്ന കടൽ സുരക്ഷാ സ്ക്വാഡ് പദ്ധതിയിലേക്ക് 20 നും 45 നും ഇടയിൽ പ്രായമുള്ള മത്സ്യബോർഡ് അംഗത്വമുള്ള മത്സ്യത്തൊഴിലാളികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് നീന്തൽ അറിഞ്ഞിരിക്കണം. ഏത് പ്രതികൂല സാഹചര്യത്തിലും കടൽ രക്ഷാ പ്രവർത്തനം നടത്തുന്നതിന് വേണ്ട കടൽ പരിചയവും ശാരീരിക ക്ഷമതയും ഉണ്ടായിരിക്കണം. യാതൊരു വിധ ശാരീരിക വൈകല്യങ്ങൾ ഉണ്ടാകാൻ പാടില്ല. തെരഞ്ഞെടുക്കപ്പെട്ടവർക്ക് പോലീസ് വേരിഫിക്കേഷൻ ആവശ്യമാണെങ്കിൽ ആയതിനു വേണ്ട സ്വഭാവ വിശേഷണം ഉണ്ടായിരിക്കണം. അപേക്ഷ, മത്സ്യത്തൊഴിലാളി പാസ്‌ബുക്ക്, വയസ്സ്, മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖകൾ, ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്, രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണർ നൽകിയിട്ടുള്ള ഫിസിക്കൽ ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റ്, ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് എന്നിവ സഹിതം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടർ ഓഫീസിലോ, ബേപ്പൂർ ഫിഷറീസ് സ്റ്റേഷനിലോ പ്രാദേശിക മത്സ്യഭവനുകളിലോ 2025 ഏപ്രിൽ 9 വൈകീട്ട് അഞ്ചിനകം നേരിട്ടോ, dofcalicut@gmail.com എന്ന ഇ-മെയിൽ മുഖേനയോ നൽകണം. ഫോൺ -0495-2383780.
മത്സ്യത്തൊഴിലാളികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു
