പൈനാപ്പിൾ ഇലകളിൽ നിന്നും യന്ത്രസഹായത്താൽ സൈലേജ് കാലിത്തീറ്റ നിർമ്മാണത്തിൻ്റെ സംരംഭകത്വ സാദ്ധ്യതകൾ പ്രദർശിപ്പിക്കുന്നതിനായി ജില്ലയിലെ മുളന്തുരുത്തി, മുവാറ്റുപുഴ, പാമ്പാക്കുട, വാഴക്കുളം ബ്ലോക്കുകളിലൊന്നിൽ സ്ഥാപിക്കുവാനുദ്ദേശിക്കുന്ന കൃഷിയിട പ്രദർശന കേന്ദ്രം നടത്തുവാൻ തയ്യാറുള്ള കർഷകർ, കർഷക സംഘങ്ങൾ, സ്വയം സഹായ സംഘങ്ങൾ / സഹകരണ സ്ഥാപനങ്ങൾ / പ്രാദേശിക കൂട്ടായ്‌മകൾ എന്നിവരിൽ നിന്നും താൽപര്യപത്രം ക്ഷണിക്കുന്നു. തിരഞ്ഞെടുക്കുന്ന ഒരാൾക്ക്/ സ്ഥാപനത്തിന് സാങ്കേതിക വിദ്യയും പരിശീലനവും കൃഷിയിട പ്രദർശന കേന്ദ്രത്തിനാവശ്യമായ യന്ത്രങ്ങളും കെ വി കെയിൽ നിന്നും താൽക്കാലികാടിസ്ഥാനത്തിൽ നൽകുന്നതാണ്. ഈ കേന്ദ്രത്തിൽ നിന്നും കെവികെയുടെ ആഭിമുഖ്യത്തിൽ തന്നെ നടത്തുന്ന തുടർ പരിശീലനങ്ങളിലുടെ പ്രദേശത്ത് പുത്തൻ സംരംഭങ്ങളും തൊഴിലവസരങ്ങളും സൃഷ്‌ടിക്കുകയാണ് ലക്ഷ്യം. കൂടുതൽ വിവരങ്ങൾക്ക് ഡോ. സ്‌മിത ശിവദാസൻ കെവികെ മൃഗസംരക്ഷണ സ്പെഷ്യലിസ്റ്റ്ഫോൺ: 94461 20244
കൃഷിയിട പ്രദർശന കേന്ദ്രം നടത്തുവാൻ തയ്യാറാണോ?
