Menu Close

ഒട്ടുമാവിൻ തൈകളിൽ കോമ്പുണക്കം : എന്തുചെയ്യും?

ഒട്ടു മാവിൻ തൈകളുടെ കൊമ്പുകളിൽ ചിലത് പെട്ടെന്ന് ഉണങ്ങികരിഞ്ഞു പോകുന്നതായി പലയിടങ്ങളിലും കണ്ട് വരുന്നുണ്ട്. കൊമ്പുണക്കം എന്ന രോഗമാണിത്. കൊമ്പുകൾ അറ്റത്തു നിന്ന്താഴേക്ക് ഉണങ്ങുന്നതാണ് ലക്ഷണം. രോഗഹേതു ഒരുകുമിളാണ്. ഉണക്ക് എവിടംവരെ ആയിട്ടുണ്ടോ അതിന് ഒരിഞ്ച്താഴെ വച്ച്മൂർച്ചയുള്ള കത്തികൊണ്ട് കൊമ്പു മുറിച്ചുമാറ്റികത്തിച്ചു കളയണം. എന്നിട്ട്ബോർഡോമിശ്രിത കുഴമ്പ് പുരട്ടണം.കൂടാതെ ഒരു ശതമാനം വീര്യത്തിൽ തയ്യാറാക്കിയ ബോർഡോ മിശ്രിതം മരം മുഴുവൻ നനയത്തക്കവിധം തളിക്കുന്നതും നല്ലതാണ്. സ്യൂഡോമോണാസ് എന്ന ബാക്ടീരിയയുടെ പൊടി 20 ഗ്രാം ഒരു ലിറ്റർവെള്ളത്തിൽ എന്ന തോതിൽ ഇടയ്ക്ക്കലക്കി തളിക്കുന്നതും നല്ലതാണ്.