നാട്ടുമരങ്ങളിൽ വ്യാപകമായി കാണപ്പെടുന്ന ഒരു ഉപദ്രവകാരിയായ കളയാണ് ഇത്തിക്കണ്ണികൾ. മാവ്, പ്ലാവ്, സപ്പോട്ട എന്നിങ്ങനെ പല ഫലവൃക്ഷങ്ങളിലും റബ്ബർ, കശുമാവ് തുടങ്ങിയ നാണ്യവിളകളിലും ഇതു ധാരാളമായി കാണപ്പെടുന്നു. ഇവ വിളകളുടെ ഉൽപ്പാദനം കുറയ്ക്കുകയും ഗുണനിലവാരത്തെ ബാധിക്കുകയും ചെയ്യുന്നതിനാൽ ഇവയുടെ നിയന്ത്രണം അനിവാര്യമാണ്. ഇത്തിൾക്കണ്ണിയുടെ നിവാരണത്തിനായി എത്രൽ എന്ന ഹോർമോൺ 25 മില്ലി ഒരു ലിറ്റർവെള്ളത്തിൽ കലക്കി തളിക്കണം. റോക്കർസ്പ്രേയർ എന്ന ഉപകരണമാണ് സാധാരണയായി ഉപയോഗിക്കുന്നത്. ഇലകൾ വീണ്ടും തളിർത്തു വരുന്ന പ്രധാന വേരുകളിൽ 2, 4 – D എന്ന കളനാശിനി 1 ഗ്രാം 20 മി.ല്ലി വെള്ളത്തിൽ എന്ന തോതിൽ പഞ്ഞിയിൽ നനച്ച് വെച്ച്കെട്ടുന്നത് വഴി ഇവയുടെ വളർച്ച പൂർണ്ണമായും തടയാം. കൂടാതെ വേനൽക്കാലത്ത് ചെറിയ തോതിലുള്ള ഇത്തിൾക്കണ്ണികളെ ഉപ്പ് തളിരിൽവെച്ച്കെട്ടി നിയന്ത്രിക്കാം.
ഇത്തിക്കണ്ണികളെ എങ്ങനെ നിയന്ത്രിക്കാം
