കാർഷിക അനുബന്ധ വിഷയങ്ങളിലെ 13 ബിരുദ പ്രോഗ്രാമുകളിലെ ഐ.സി.എ.ആർ അഖിലേന്ത്യ ക്വോട്ടയിലെ സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശനത്തിനായുള്ള സി.യു.ഇ.ടി യു.ജി- 2025 പൊതുപ്രവേശന പരീക്ഷയ്ക്കായി 2025 മാർച്ച് 1 മുതൽ 2025 മാർച്ച് 22 തീയതി 11.50 PM വരെ NTA പോർട്ടൽ (https://cuet.nta.nic.in/registration-for-cuetug-2025-is-live/) മുഖേന ഓൺലൈൻ ആയി അപേക്ഷിക്കാവുന്നതാണ്. പ്രവേശന പരീക്ഷ സംബന്ധിച്ച വിശദമായ പൊതുനിർദ്ദേശങ്ങൾക്കായി സി.യു.ഇ.ടി (യു.ജി)- 2025 ഇൻഫർമേഷൻ ബുള്ളറ്റിൻ NTA യുടെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. കാർഷിക അനുബന്ധ ശാസ്ത്ര വിഷയങ്ങൾക്ക് പ്രത്യേകമായുള്ള നിർദ്ദേശങ്ങൾ അടങ്ങുന്ന സി.യു.ഇ.ടി ഐ.സി.എ.ആർ യു.ജി- 2025 ഇൻഫർമേഷൻ ബുള്ളറ്റിൻ www.icar.org.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. പ്രവേശന പരീക്ഷ സംബന്ധിച്ച് ഏറ്റവും പുതിയ വിവരങ്ങൾക്കായി NTA വെബ്സൈറ്റുകൾ (www.nta.ac.in,https://cuet.nta.nic.in/registration-for-cuetug-2025-is-live/) സന്ദർശിക്കുക.
കാർഷിക അനുബന്ധ വിഷയങ്ങളിലെ 13 ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
