Menu Close

കപ്പ് തൈകള്‍ വിതരണത്തിന് തയ്യാർ

റബ്ബര്‍ബോര്‍ഡിന്‍റെ ഉടമസ്ഥതയിലുള്ള റബ്ബര്‍നഴ്സറികളില്‍ നിന്ന് കപ്പ് തൈകള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ട്. മുക്കട സെന്‍ട്രല്‍ നഴ്സറിയില്‍നിന്നും കാഞ്ഞിക്കുളം, മഞ്ചേരി, ഉളിക്കല്‍ ആലക്കോട് കടയ്ക്കാമണ്‍ എന്നിവിടങ്ങളിലെ റീജിയണല്‍ നഴ്സറികളില്‍നിന്നും അംഗീകൃത റബ്ബറിനങ്ങളായ ആര്‍ആര്‍ഐഐ 105, ആര്‍ആര്‍ഐഐ 430, ആര്‍ആര്‍ഐഐ 414 എന്നിവയുടെ കപ്പുതൈകളാണ് വിതരണത്തിന് തയ്യാറായിട്ടുള്ളത്. മുക്കട സെന്‍ട്രല്‍ നഴ്സറിയില്‍ നിന്നും മേല്‍ ഇനങ്ങളുടെ ബഡ്ഡുവുഡ്ഡും ലഭ്യമാണ്. മുക്കട സെന്‍ട്രല്‍ നഴ്സറി, ഉളിക്കല്‍ നഴ്സറി എന്നിവിടങ്ങളില്‍ ക്രൗണ്‍ ബഡ്ഡിങിന് ഉപയോഗിക്കുന്ന എഫ് എക്സ.് 516 എന്ന ഇനത്തിന്‍റെ ബഡ്ഡുവുഡ്ഡ് പരിമിതമായ തോതില്‍ ലഭ്യമാണ്. തൈകള്‍ ആവശ്യമുള്ള കര്‍ഷകര്‍ അടുത്തുള്ള റീജിയണല്‍ ഓഫീസിലോ നഴ്സറിയിലോ തന്നാണ്ടിലെ കരം അടച്ച രസീതിന്‍റെ കോപ്പി സഹിതം അപേക്ഷ നല്‍കണം. അപേക്ഷാഫോറം റബ്ബര്‍ബോര്‍ഡിന്‍റെ ഓഫീസുകളില്‍ ലഭ്യമാണ്. www.rubberboard.gov.in എന്ന വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് റബ്ബര്‍ബോര്‍ഡിന്‍റെ കോള്‍സെന്‍ററുമായോ (04812576622), മുക്കട സെന്‍ട്രല്‍ നഴ്സറിയുമായോ (6282935868) ബന്ധപ്പെടാവുന്നതാണ്.ഭ