ജൈവ പച്ചക്കറി ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വേങ്ങൂർ ഗ്രാമപഞ്ചായത്തിലെ 225 കുടുംബങ്ങളിൽ “അടുക്കളത്തോട്ടം”പദ്ധതിക്ക് തുടക്കം കുറിച്ചു. ഗ്രാമപഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 4.5 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
വെണ്ട, വഴുതന, തക്കാളി, പച്ചമുളക് എന്നിവയുടെ തൈകളും, എച്ച്.ഡി.പി.ഇ പോട്ടും സ്യൂഡോമോണസ്, എല്ലുപൊടി, ചാണകപ്പൊടി, മണ്ണ് എന്നിവ അടങ്ങിയ മിശ്രിതവുമാണ് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്തത്. വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷ് നിർവഹിച്ചു.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം പി. ആർ നാരായണൻ നായർ, പഞ്ചായത്ത് സെക്രട്ടറി സിബി കൊന്താലം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ചാക്കപ്പൻ, പഞ്ചായത്ത് മെമ്പർമാരായ പി.വി പീറ്റർ, ജിനു ബിജു, സി.ഡി.എസ് ചെയർപേഴ്സൺ പ്രമീള സന്തോഷ്, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ബേബി മോൾ, കൃഷി അസിസ്റ്റന്റുമാരായ കെ.എം മിസ്രി, പി.കെ ആര്യ, പി. എസ് സ്നേഹ മോൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.