Menu Close

മത്സ്യഗ്രാമം പദ്ധതിയിലേക്ക് അപേക്ഷിക്കാം

പി.എം.എം.എസ്.വൈ സംയോജിത ആധുനിക മത്സ്യഗ്രാമം പദ്ധതിയുടെ ഭാഗമായി പൊന്നാനി, താനൂര്‍ മാതൃകാ മത്സ്യഗ്രാമം പദ്ധതിയുടെ ഘടകപദ്ധതികള്‍ നടപ്പിലാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മൊബൈല്‍ സീ ഫുഡ് കഫ്തീരിയ ഫുഡ് ട്രക്ക്, മൊബൈല്‍ ഫിഷ് പ്രോസസിംഗ് കിയോസ്ക് ട്രക്ക്, താനൂര്‍, പൊന്നാനി ഹാര്‍ബറില്‍ കോള്‍ഡ് സ്റ്റോറേജ് ഫെസിലിറ്റി (20 അടി റീഫര്‍ കണ്ടയ്നര്‍ മോഡല്‍) എന്നീ പദ്ധതികളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അഞ്ച് മുതല്‍ പത്ത് വരെ അംഗങ്ങള്‍ അടങ്ങിയ പുരുഷ-വനിത മത്സ്യത്തൊഴിലാളി സ്വയം സഹായ/സാഫ് ഗ്രൂപ്പുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. താനൂര്‍ മത്സ്യഭവന്‍ പരിധിയിലെ ചീരാന്‍കടപ്പുറം, ഒസ്സാന്‍കടപ്പുറം, എളാരന്‍കടപ്പുറം, പൊന്നാനി മത്സ്യഭവന്‍ പരിധിയിലെ തെക്കേകടവ്, മരക്കടവ്, മീന്‍തെരുവ്, മുക്കാടി മത്സ്യഗ്രാമങ്ങളിലെ സ്ഥിരതാമസക്കാരായവര്‍ക്കും മുന്‍ഗണനയുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0494 2669105, 8891685674.