ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രത്തിൽ സീനിയർ റിസേർച്ച് ഫെല്ലോ; (ക്ലൈമറ്റ് ചേഞ്ച്
ആന്റ് എക്കോസിസ്റ്റം സ്റ്റഡീസ്) തസ്തികയിൽ താത്കാലികാടിസ്ഥാനത്തിലുള്ള
നിയമനത്തിന് എഴുത്തു പരീക്ഷയും വാക്ക് ഇൻ ഇൻ്റർവ്യൂവും നടത്തുന്നു.
അപേക്ഷകർക്ക് അഗ്രിക്കൾച്ചറൽ മീറ്റിയോറോളജി/മീറ്റിയോറോളജി/ അറ്റ്മോസ്ഫറിക്
സയൻസ്/ ക്ലൈമറ്റ് സയൻസ്/ ഇന്റഗ്രേറ്റഡ് ബി.എസ്.സി.-എം.എസ്.സി. ക്ലൈമറ്റ് ചേഞ്ച്
അഡാപ്റ്റേഷൻ എന്നീ വിഷയങ്ങളിലേതിലെങ്കിലും ബിരുദാനന്തരബിരുദം
ഉണ്ടായിരിക്കണം. അപേക്ഷകർക്ക് 2025 ജനുവരി 01-ന് 32 വയസ്സ് കവിയാൻ പാടില്ല.
താൽപര്യമുള്ളവർ വിദ്യാഭ്യാസയോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം തുടങ്ങിയവ
തെളിയിക്കുന്നതിനുള്ള അസ്സൽ രേഖകളുമായി 2025 മാർച്ച് 13 രാവിലെ 9.30-ന്
ഡയറക്ടർ (റിസേർച്ച്), ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രം, റബ്ബർബോർഡ് പി.ഒ., കോട്ടയം-
686009 മുമ്പാകെ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0481-2353311 എന്ന ഫോൺ
നമ്പരിൽ ബന്ധപ്പെടുകയോ www.rnubberboard.org.in വെബ്സൈറ്റ് സന്ദർശിക്കുകയോ
ചെയ്യാവുന്നതാണ്.
റബ്ബർഗവേഷണകേന്ദ്രത്തിൽ സീനിയർ റിസേർച്ച് ഫെല്ലോ ഒഴിവ്
