ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെ ജീനോം അനാലിസിസ് ലാബില്‍ റിസര്‍ച്ച് അസോസിയേറ്റ് തസ്തികയില്‍ താല്കാലികാടിസ്ഥാനത്തില് നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകര്‍ ബയോ ഇന്‍ഫര്‍മാറ്റിക്സ്/ കമ്പ്യൂട്ടേഷണല്‍ ബയോളജി ഇവയിലേതിലെങ്കിലും ഡോക്ടറല്‍ ബിരുദമുള്ളവരോ അല്ലെങ്കില്‍ ബയോ ഇന്‍ഫര്‍മാറ്റിക്സ്/ ബയോസയന്‍സ് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും ട്രാന്സ്ക്രിപ്റ്റോം, ഹോള്ജീനോം, മെറ്റാജീനോം എന്നിവയിലേതിലെങ്കിലും എന്‍.ജി.എസ്. (NGS) ഡേറ്റ അനാലിസിസില്‍ പ്രമുഖ സ്ഥാപനത്തില്‍ മൂന്നുവര്‍ഷത്തെ ഗവേഷണ പരിചയമുള്ളവരോ ആയിരിക്കണം. അപേക്ഷകര്‍ക്ക് 2025 ജനുവരി 01 ന് 35 വയസ്സ് കഴിയാന്‍ പാടില്ല. താല്പര്യമുള്ളവര് യോഗ്യതകളുടെയും പ്രവര്‍ത്തിപരിചയത്തിന്റെയും കോപ്പികള്‍ സഹിതം അപേക്ഷകള്‍ ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെ അസിസ്റ്റന്റ് സെക്രട്ടറി (റിസര്‍ച്ച്) യുടെ പേരില്‍ 2025 മാര്‍ച്ച് 15 നു മുമ്പ് ലഭിക്കത്തക്കവണ്ണം ഇ മെയില്‍ ചെയ്യുക. വിലാസം resadm@rubberboard.org.in കൂടുതല്‍ വിവരങ്ങള്‍ക്ക് www.rubberboard.org.in സന്ദര്‍ശിക്കുക.
റിസര്‍ച്ച് അസോസിയേറ്റ് ഒഴിവ്
