പൊതുമേഖലാ സ്ഥാപനമായ ഹോർട്ടികോർപ്പ് ഫ്രാഞ്ചൈസി വ്യവസ്ഥയിൽ ഗ്രാമശ്രീ ഹോർട്ടി സ്റ്റോറുകൾ ആരംഭിക്കാൻ അപേക്ഷ ക്ഷണിച്ചു. പച്ചക്കറികൾക്കും പഴവർഗങ്ങൾക്കും പുറമെ മറ്റു പൊതുമേഖലാ സ്ഥാപനങ്ങൾ, കുടുംബശ്രീ, ഫാർമേഴ്‌സ്/ഫാർമർ പ്രൊഡ്യൂസഴ്സ് കമ്പനി, കൃഷിക്കൂട്ടങ്ങൾ, സഹകരണസ്ഥാപനങ്ങൾ എന്നിവയുടെ ഉൽപ്പന്നങ്ങളും ഹോർട്ടിസ്റ്റോറിൽ ലഭിക്കും. സംരംഭകർ കൃഷി അസിസ്റ്റന്റ് ഡയറക്‌ടർ (മാർക്കറ്റിങ്), പ്രിൻസിപ്പൽ കൃഷി ഓഫീസ്, കൊല്ലം വിലാസത്തിലോ, 9447472678. 6282339434, 9995058240, 9947564104 നമ്പറുകളിലോ ബന്ധപ്പെടാം.
ഗ്രാമശ്രീ ഹോർട്ടി സ്റ്റോറുകൾ ആരംഭിക്കാൻ അപേക്ഷ ക്ഷണിച്ചു
