എല്ലാ കർഷകരും പി.എം കിസാൻ ഗുണഭോക്താക്കളും 2025 ഫെബ്രുവരി 28നകം കൃഷിവകുപ്പിന്റെ കാർഷിക സേവനങ്ങൾക്കായുള്ള കതിർ ആപ്പിൽ രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് എറണാകുളം ജില്ലയിലെ അങ്കമാലി കൃഷി ഓഫീസർ അറിയിച്ചു. കർഷകർ രജിസ്റ്റർ ചെയ്യുന്നതിനായി കരം അടച്ച രസീത്, ആധാർ കാർഡ്, ബാങ്ക്പാസ്ബുക്ക്, റേഷൻ കാർഡ്, മൊബൈൽ ഫോൺ എന്നിവ സഹിതം കൃഷിഭവനിൽ എത്തേണ്ടതാണ് എന്ന് കൃഷി ഓഫീസർ അറിയിച്ചു.
എല്ലാവരും കതിർ ആപ്പിൽ രജിസ്റ്റർ ചെയ്യണം
