Menu Close

തൃശൂര്‍ ജില്ലയില്‍ കേരള കർഷകത്തൊഴിലാളി ക്ഷേമനിധി സിറ്റിങ്

കേരള കർഷകത്തൊഴിലാളി ക്ഷേമനിധിയിൽനിന്ന് അംശാദായം സ്വീകരിക്കുന്നതിന് തൃശൂര്‍ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിൽ വിവിധ പഞ്ചായത്തുകളിൽ 2025 ഫെബ്രുവരി നാല് മുതൽ 27 വരെ സിറ്റിംഗ് നടത്തുന്നു. കടപ്പുറം (ഫെബ്രുവരി 4), മതിലകം (ഫെബ്രുവരി 7), എളവള്ളി (ഫെബ്രുവരി 11), പാവറട്ടി, വെങ്കിടങ്ങ് (ഫെബ്രുവരി 13 ), ചൂണ്ടൽ, കണ്ടാണശ്ശേരി (ഫെബ്രുവരി 15), പടിയൂർ (ഫെബ്രുവരി 18) പുത്തൻചിറ (ഫെബ്രുവരി 20), താന്ന്യം (ഫെബ്രുവരി 22), മാടക്കത്തറ (ഫെബ്രുവരി 25), എടത്തിരുത്തി (ഫെബ്രുവരി 27), എന്നീ പഞ്ചായത്തുകളിൽ രാവിലെ 10 മുതൽ വൈകീട്ട മൂന്നുവരെയാണ് സിറ്റിംഗ്. മുൻ വർഷങ്ങളിൽ അംശാദായം ഓൺലൈൻ മുഖേന അടയ്ക്കാത്ത അംഗങ്ങളുടെ ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.സി കോഡ്, ഫോൺ നമ്പർ, ജനനത്തീയതി എന്നിവ സിറ്റിംഗിന് ഹാജരാക്കണം.