Menu Close

നെല്ലിയാമ്പതിയില്‍ അഗ്രി ഹോർട്ടി ടൂറിസം ഫെസ്റ്റ്

നെല്ലിയാമ്പതി ഗവൺമെൻറ് ഓറഞ്ച് & ആൻറ് വെജിറ്റബിൾ ഫാം NATOURA ’25 എന്ന പേരിൽ സംഘടിപ്പിക്കുന്ന അഗ്രി ഹോർട്ടി ടൂറിസം ഫെസ്റ്റ് 2025 ഫെബ്രുവരി 6 ന് കൃഷിമന്ത്രി പി പ്രസാദ്  ഉദ്ഘാടനം ചെയ്യുന്നു. ഫെബ്രുവരി 6 മുതൽ 10 വരെയാണ് ഫെസ്റ്റ്. കാർഷിക പ്രദർശന വിപണന സ്റ്റാളുകൾ, സെമിനാറുകൾ, ശില്പശാലകൾ, ഫ്ളവർ ഷോ, പോളിഹൗസ് ഹൈടെക്ക് കൃഷി & ഓപ്പൺ പ്രിസിഷൻ ഫാമിംഗ് പ്ലോട്ടുകളുടെ സന്ദർശനം, സ്ട്രോബെറി കൃഷി, പാഷൻ ഫ്രൂട്ട് കൃഷി തുടങ്ങിയ പഴവർഗ കൃഷിയിട സന്ദർശനം, കാർഷിക ക്വിസ് മത്സരം, കുതിരസവാരി, കലാകായിക മത്സരങ്ങൾ, കലാവിരുന്നുകൾ, ഭക്ഷ്യമേള തുടങ്ങിയവ ഫെസ്റ്റിന് അനുബന്ധമായി സജ്ജമാക്കിയിട്ടുണ്ട്. കർഷകർക്കും വിദ്യാർത്ഥികൾക്കുമുള്ള ക്വിസ് മത്സരങ്ങൾ, ഔഷധസസ്യ കൃഷിയും സംരക്ഷണവും എന്ന വിഷയത്തില്‍ സെമിനാർ, യുവകർഷകർക്കായുള്ള ഹൈടെക്ക് കൃഷി പരിശീലന പരിപാടി, ഫാം ആൻറ് ഇക്കോ ടൂറിസം വർക്ക് ഷോപ്പ്, ‘നെല്ലിയാമ്പതി ഇന്നലെ ഇന്ന് നാളെ’ എന്ന വിഷയത്തിലൂന്നിയുള്ള ഓപ്പൺ ഫോറം, വൈകുന്നേരങ്ങളിൽ കലാവിരുന്നുകൾ, വോളിബോൾ ടൂർണമെൻറ് മുതലായ വൈവിധ്യമാർന്ന പരിപാടികൾ ഇതോടനുബന്ധിച്ച് നടത്തപ്പെടുന്നു.