Menu Close

കുട്ടനാട്ടില്‍ ബ്ലാസ്റ്റ് രോഗം

കുട്ടനാട്ടിൽ പുഞ്ചകൃഷിയിറക്കിയ, പ്രത്യേകിച്ച് മനുരത്ന ഇനം കൃഷി ചെയ്ത പാടശേഖരങ്ങളിൽ ബ്ലാസ്റ്റ് രോഗത്തിൻ്റെ സാന്നിദ്ധ്യം കാണുന്നു. രോഗം ബാധിച്ച നെല്ലോലകളിൽ കണ്ണിൻ്റെ ആകൃതിയിൽ പ്രത്യക്ഷപ്പെടുന്ന പൊട്ടുകളുടെ മദ്ധ്യഭാഗം ചാരനിറമുള്ളതും അരികുകൾ കടുംതവിട്ടുനിറത്തിലുള്ളതും ആയിരിക്കും. രോഗം രൂക്ഷമാകുമ്പോൾ ഓലകൾ ഒന്നായി കരിയുന്നു. കതിര് പുറത്തുവരുന്ന സമയത്ത് കതിരിൻ്റെ ആദ്യമുട്ട് രോഗാക്രമണം മൂലം കറുത്ത് ദുർബ്ബലമായി കതിരുകൾ ഒടിഞ്ഞു തൂങ്ങുന്നു. അപൂർവ്വമായി തണ്ടുകളുടെ ഇടമുട്ട് ഭാഗത്തും ഈ രോഗം ഉണ്ടാകാം. പുഷ്പിക്കുന്നതിന് മുമ്പുവരെയുള്ള കാലഘട്ടത്തിൽ നെല്ലോലകളുടെ വിസ്തീർണ്ണതയിൽ 5 മുതൽ 10 ശതമാനം വരെ രോഗം ബാധിക്കുകയോ, പുഷ്പിച്ചതിന് ശേഷം 5 ശതമാനം വരെ ഇപ്രകാരം സംഭവിക്കുകയോ ചെയ്താൽ അത് കൃഷിനാശത്തിന് ഇടവരുത്തും. സംസ്ഥാന കീടനിരീക്ഷണകേന്ദ്രം ഉദ്യോഗസ്ഥർ അതാത് കൃഷിയിടങ്ങൾ സന്ദർശിച്ച് ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നതാണ്. കർഷകർക്ക് കൃഷി ഭവനുമായി ബന്ധപ്പെടാനുള്ള നമ്പറുകള്‍: 9633815621, 9496764141