റബ്ബര്‍ബോര്‍ഡിന്‍റെ പുതുപ്പള്ളിയിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ ഗ്രാജുവേറ്റ് ട്രെയിനിയെയും ഫാക്കല്‍റ്റി ട്രെയിനിയെയും താല്‍കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അഭിമുഖം (വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ) നടത്തുന്നു. ‘ഗ്രാജുവേറ്റ് ട്രെയിനി’ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ കെമിസ്ട്രിയില്‍ ബിരുദമോ പോളിമര്‍ സയന്‍സ്/പോളിമര്‍ ടെക്നോളജിയില്‍ ഡിപ്ലോമയോ ഉള്ളവരായിരിക്കണം. ‘ഫാക്കല്‍റ്റി ട്രെയിനി’ എന്ന തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ പോളിമര്‍ ടെക്നോളജിയിലോ റബ്ബര്‍ ടെക്നോളജിയിലോ ബി.ടെക് / എം.ടെക് ബിരുദം ഉള്ളവരായിരിക്കണം. 2025 ജനുവരി 01 -ന് പ്രായം 30 വയസ്സ് കവിയരുത്. ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പരിചയം ആവശ്യമാണ്. താല്‍പര്യമുള്ളവര്‍ കോട്ടയത്ത് പുതുപ്പള്ളിയില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്, ഡയറക്ടര്‍ മുമ്പാകെ 2025 ഫെബ്രുവരി 05-ന് രാവിലെ 10 മണിക്ക് വയസ്സ്, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്നതിനുള്ള ഒറിജിനല്‍ സർട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.rubberboard.gov.in സന്ദര്‍ശിക്കുക. ഫോണ്‍ : 0481 2353326, 2353327