Menu Close

ജില്ലാ ക്ഷീരകര്‍ഷക സംഗമം ഇന്നുമുതൽ; വെള്ളിയാഴ്ച മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും

2024-25 സാമ്പത്തിക വര്‍ഷത്തെ കോഴിക്കോട് ജില്ലാ ക്ഷീരകര്‍ഷകസംഗമം, ‘ക്ഷീരതാരകം’, ക്ഷീരവികസനവകുപ്പിന്റെയും ജില്ലയിലെ ക്ഷീരസഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ ജനുവരി 23, 24 തീയതികളില്‍ മുക്കത്തിന് സമീപം മുരിങ്ങംപുറായ് ഉദയഗിരി ഓഡിറ്റോറിയത്തില്‍ നടക്കും. വെള്ളിയാഴ്ച രാവിലെ 10.30 ന് സംസ്ഥാന ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.
തേക്കുംകുറ്റി ക്ഷീരോൽപ്പാദക സഹകരണസംഘം ആതിഥേയത്വം വഹിക്കുന്ന ക്ഷീരസംഗമത്തോടനുബന്ധിച്ച് കന്നുകാലി പ്രദര്‍ശനമത്സരം, ഉരുക്കളുടെ മൂല്യനിർണയം, ഗോസുരക്ഷ ക്യാമ്പ്, ഡയറി എക്സ്പോ, സഹകരണ ശില്പശാല, വ്യക്തിത്വ വികസന ക്ലാസ്സ്, ക്ഷീര കര്‍ഷക സെമിനാര്‍, ഡയറി ക്വിസ്, കലാസന്ധ്യ, മെഡിക്കല്‍ ക്യാമ്പ്, ക്ഷീരകര്‍ഷകരെ ആദരിക്കല്‍, സമ്മാനദാനം എന്നിവ രണ്ട് ദിവസങ്ങളിലായി നടക്കും.
ഉദ്ഘാടന സമ്മേളനത്തിൽ തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉൾപ്പെടെയുള്ളവര്‍ പങ്കെടുക്കും.