കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള മണ്ണുത്തി യൂണിവേഴ്സിറ്റി ലൈവ്സ്റ്റോക്ക് ഫാമിന്റെ ആഭിമുഖ്യത്തിൽ ഒരു വർഷത്തെ സ്റ്റൈപ്പന്റോടു കൂടിയ പരിശീലനപരിപാടിയായ ‘ഫോഡർ ക്രോപ്പ് ഡെവലപ്പ്മെന്റ് ആർമി 2025’ വർഷത്തേക്കുള്ള ഒഴിവുകളിലേയ്ക്ക് രണ്ടാംഘട്ട തെരഞ്ഞെടുപ്പിന് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകർ തൃശൂർ ജില്ലയിൽ സ്ഥിരതാമസമുള്ളവരും 18-60 വയസ്സിനിടയിൽ പ്രായമുള്ളവരും ആയിരിക്കണം. നല്ല കായികക്ഷമതയുള്ള സ്ത്രീ-പുരുഷന്മാർക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന പരിശീലനാർത്ഥികൾ 5850 രൂപ ഒറ്റത്തവണഫീസായി ആദ്യം അടയ്ക്കേണ്ടതാണ്. ഇവർക്ക് മാസം തോറും 7500 രൂപയാണ് സ്റ്റൈപ്പന്റ്. ഈ പരിശീലനത്തിനായുള്ള നേരിട്ടുള്ള അഭിമുഖം ഡിസംബർ 18ന് രാവിലെ 11 മണിയ്ക്ക് മണ്ണുത്തിയിലെ യൂണിവേഴ്സിറ്റി ലൈവ്സ്റ്റോക്ക് ഫാമിൽ വെച്ച് നടത്തുന്നതാണ്. അപേക്ഷാഫോറം സർവ്വകലാശാല വെബ്സൈറ്റിൽ നിന്നോ അല്ലെങ്കിൽ യൂണിവേഴ്സിറ്റി ലൈവ്സ്റ്റോക്ക് ഫാം ഓഫീസ്, മണ്ണുത്തിയിൽ നിന്നോ ഡിസംബർ 18 വരെ ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും അഭിമുഖത്തിന് കൊണ്ടുവരേണ്ട രേഖകളെക്കുറിച്ചറിയാനും www.kvasu.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അല്ലെങ്കിൽ 0487-2370302, 9526862274 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.