Menu Close

വിഷു വിപണി കണക്കാക്കിയുള്ള  പച്ചക്കറികള്‍ നടാന്‍ സമയമായി

നീര്‍വാര്‍ച്ചയുള്ള, തുറസ്സായ സ്ഥലങ്ങള്‍  വെള്ളത്തിന്‍റെ ലഭ്യതയനുസരിച്ച്  തെരഞ്ഞെടുക്കണം. വെള്ളരി, പാവല്‍, പടവലം, കുമ്പളം, മത്തന്‍,  പയര്‍ എന്നിവയ്ക്ക്  തടം കോരി,    ചപ്പുചവറിട്ട്  കത്തിച്ച്  മണ്ണ് തണുത്തതിനുശേഷം  അരിക് വശം  കൊത്തിയിറക്കി  സെന്‍റൊന്നിന് മൂന്ന് കിലോ  കുമ്മായം ചേര്‍ത്തിളക്കി  ഒരാഴ്ച്ചയ്ക്ക് ശേഷം      ജൈവവളം  ചേര്‍ത്ത്   വിത്തിടാം. വഴുതന, മുളക്, ചീര എന്നിവയുടെ  വിത്ത് പാകി  മുളപ്പിച്ച ശേഷം  തൈകള്‍  മേല്‍ പറഞ്ഞ പ്രകാരം  നിലമൊരുക്കി  പറിച്ചു നട്ടാല്‍  മതിയാകും. ചീരയിലെ  ഇലപ്പുള്ളി  രോഗം  തടയാന്‍ 20 ഗ്രാം സ്യൂഡോമോണാസ്  ഒരു കിലോ  വിത്തിന്  എന്ന തോതില്‍  വിത്തുമായി  കലര്‍ത്തി  വിതയ്ക്കുക. പച്ച ചീരയും  ചുവപ്പ്  ചീരയും  ഇടകലര്‍ത്തി   വിതയ്ക്കുന്നത് രോഗങ്ങളും കീടങ്ങളും കുറക്കും.