നാളികേര വികസന ബോര്‍ഡിന്റെ 45ാ മത് സ്ഥാപക ദിനാഘോഷവും, കേരകര്‍ഷക സെമിനാറും 2025 ജനുവരി 12ന് നാളികേര വികസന ബോര്‍ഡിന്റെ കൊച്ചി ആസ്ഥാനത്ത് എറണാകുളം എംഎല്‍എ ടി. ജെ. വിനോദ് ഉദ്ഘാടനം ചെയ്യും. 200 ഓളം കര്‍ഷകര്‍ പങ്കെടുക്കുന്ന സെമിനാറില്‍ നാളികേര വികസന ബോര്‍ഡിലെയും, കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. ശാസ്ത്രീയ തെങ്ങ് കൃഷി രീതികള്‍, രോഗകീട നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍, നാളികേര സംസ്ക്കരണവും മൂല്യവര്‍ദ്ധനവും, മാര്‍ക്കറ്റിംഗും നാളികേര ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി, കേര സുരക്ഷ ഇന്‍ഷുറന്‍സ് പദ്ധതി എന്നീ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും. നാളികേര കൃഷിയും വ്യവസായവും ശാക്തീകരിക്കുന്നതിനും, വികസിപ്പിക്കുന്നതിനുമായി നാളികേര വികസന ബോര്‍ഡ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളെ കുറിച്ച് കര്‍ഷകരില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സെമിനാര്‍ സംഘടിപ്പിക്കുന്നത്.