പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളികൾക്ക് ആഴക്കടൽ മത്സ്യബന്ധന യാനങ്ങൾ നൽകുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ മത്സ്യത്തൊഴിലളികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ ബന്ധപ്പെട്ട മത്സ്യഭവൻ ഓഫീസുകളിൽ 2025 ജനുവരി 10ന് മുൻപ് സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് മത്സ്യഭവൻ ഓഫീസുമായോ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ (മേഖല) തിരുവനന്തപുരം കാര്യാലയവുമായോ ബന്ധപ്പെടാവുന്നതാണ് ഫോൺ നമ്പർ 0471 2450773.