പൂവന്‍, കദളി എന്നീ വാഴ ഇനങ്ങളില്‍ പനാമ വാട്ടം എന്ന രോഗം രൂക്ഷമായി കാണാന്‍ സാധ്യതയുണ്ട്. ഇതിനു പ്രതിവിധിയായി രോഗം ബാധിച്ച വാഴകളില്‍ 2 ഗ്രാം കാര്‍ബന്‍റാസിം ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ കലക്കി ഓരോ വാഴക്കു ചുവട്ടിലും മണ്ണ് കുതിര്‍ക്കെ ഒഴിച്ചുകൊടുക്കുക. വാഴയില്‍ ഇലതീനിപ്പുഴുവിന്‍റെ ആക്രമണം കാണാന്‍ സാധ്യതയുണ്ട്. പുഴുവിന്‍റെ ആക്രമണം ബാധിച്ച ഇലകള്‍ പുഴുവിനോട്കൂടിതന്നെ നശിപ്പിച്ച് കളയുക. ആക്രമണം അധികമായാല്‍ 3 മില്ലി ക്ലോറാന്‍ട്രാനിലിപ്രോള്‍ 10 ലിറ്റര്‍ വെളളത്തില്‍ കലക്കി തളിക്കാവുന്നതാണ്.