കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴിലുള്ള കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ പ്രവര്‍ത്തിച്ചുവരുന്ന ഭക്ഷ്യ സംസ്കരണശാലയില്‍ പഴങ്ങളും പച്ചക്കറികളും സംസ്കരിച്ച് ഉപഭോക്താവിന്റെ ആവശ്യാനുസരണം വിവിധ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി നല്കുന്നു. പച്ചക്കറികള്കൊണ്ടുളള കൊണ്ടാട്ടങ്ങള്‍, (പാവല്‍, വെണ്ട, പയര്‍), വിവിധ തരം അച്ചാറുകള്‍, ജാം, പഴം ഹല്‍വ, ചില്ലിസോസ്, തക്കാളിസോസ് തുടങ്ങിയ വിവിധങ്ങളായ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ഇവിടെ തയ്യാറാക്കാന്‍ സാധിക്കും. കൂടാതെ വാട്ടുകപ്പ പോലെ പഴം പച്ചക്കറികള്‍ ഉണക്കി സൂക്ഷിക്കേണ്ട പ്രാഥമികസംസ്കരണവും ചെയ്തുകൊടുക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0487-2370773, 9497412597 എന്നീ ഫോണ്‍ നമ്പറുകളിലോ ccmannuthy@kau.in എന്ന മെയില്‍മുഖേനയോ ബന്ധപ്പെടാവുന്നതാണ്