മൃഗസംരക്ഷണ വകുപ്പ് ജില്ലയില്‍ നടപ്പിലാക്കിയ കാസര്‍കോട് ബ്ലോക്കില്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റ് പ്രവര്‍ത്തനത്തിനായി വെറ്ററിനറി സര്ജന് തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. വെറ്ററിനറി സയന്‍സില്‍ ബിരുദവും കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനുമാണ് യോഗ്യത. 2024 ഡിസംബര്‍ 19 ന് ഉച്ച്ക്ക് 12 ന് ജില്ല മൃഗസംരക്ഷണ ഓഫീസില്‍ കൂടിക്കാഴ്ച നടക്കും.
വീട്ടുപടിക്കല്‍ രാത്രികാല മൃഗചികിത്സാ സേവനം പദ്ധതിയിലും ഒഴിവ്
മൃഗസംരക്ഷണ വകുപ്പ് ജില്ലയില്‍ ബ്ലോക്കടിസ്ഥാനത്തില്‍ നടപ്പിലാക്കിയ വീട്ടുപടിക്കല്‍ രാത്രികാല മൃഗചികിത്സാ സേവനം പ്രവര്‍ത്തനത്തിനായി വെറ്ററിനറി സര്ജന് തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. വെറ്ററിനറി സയന്‍സില്‍ ബിരുദവും കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനുമാണ് യോഗ്യത. 2024 ഡിസംബര്‍ 19 ന് രാവിലെ 11 ന് ജില്ല മൃഗസംരക്ഷണ ഓഫീസില്‍ കൂടിക്കാഴ്ച നടക്കും. ഫോണ്‍- 04994 255483.