Menu Close

കർഷക കടാശ്വാസ കമ്മീഷൻ സിറ്റിങ്

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ 2024 ഡിസംബർ 18 മുതൽ 20 വരെ ഇടുക്കി, പൈനാവ് അതിഥി മന്ദിരത്തിൽ വച്ച് ഇടുക്കി ജില്ലയിലെ കർഷകർക്കായുള്ള സിറ്റിങ് നടത്തും. സിറ്റിങ്ങിൽ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ.അബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും. പ്രസ്തുത തീയതികളിൽ ഹാജരാകുന്നതിനായി അപേക്ഷകർക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഹിയറിങ്ങിന് ഹാജരാകുവാൻ നോട്ടീസ് ലഭിച്ചവർ ആവശ്യമായ രേഖകൾ സഹിതം കൃത്യസമയത്ത് ഹാജരാകണം. രാവിലെ 9 മണിക്ക് സിറ്റിങ് ആരംഭിക്കും.