തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ പാറോട്ടുകോണത്ത് പ്രവര്‍ത്തിക്കുന്ന കൃഷിവകുപ്പ് സ്ഥാപനങ്ങളായ ജില്ലാ മണ്ണ് പരിശോധനശാല, സഞ്ചരിക്കുന്ന മണ്ണ് പരിശോധനശാല, പള്ളിച്ചല്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍, മലയിന്‍കീഴ് കൃഷിഭവന് എന്നിവ സംയുക്തമായി ലോക മണ്ണ് ദിനം ആഘോഷിക്കുന്നു. ഇതിനോട് അനുബന്ധിച്ച് ബന്ധപ്പെട്ട വിഷയത്തില്‍ സെമിനാറും, ചിത്രരചന, മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരങ്ങളും, നേമം ബ്ലോക്കിന്റെ സോയില്‍ ഫെര്‍ട്ടിലിറ്റി മാപ്പിന്റെ പ്രകാശനവും സൗജന്യ മണ്ണുപരിശോധന ക്യാമ്പയിനും 2024 ഡിസംബര്‍ 5 ലോക മണ്ണ് ദിനത്തില്‍ മലയിന്‍കീഴ് സി.എസ്.ഐ ചര്‍ച്ച് ഹാളില്‍ വച്ചു നടക്കുന്നു. മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. വത്സലകുമാരിയുടെ അദ്ധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ്കുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നു. കര്‍ഷകര്‍ കൊണ്ടുവരുന്ന മണ്ണ് സാമ്പിളുകള്‍ സൗജന്യമായി പരിശോധിച്ച് സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്യുന്നു.