Menu Close

റബ്ബര്‍ കര്‍ഷകര്‍ക്ക് ധനസഹായം, അപേക്ഷാതീയതി നീട്ടി

റബ്ബര്‍ ആവര്‍ത്തനക്കൃഷിയോ പുതുക്കൃഷിയോ നടത്തിയ കര്‍ഷകര്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി 2024 ഡിസംബര്‍ 31 വരെ നീട്ടി. കേന്ദ്ര ഗവണ്മെന്‍റിന്‍റെ ‘സര്‍വ്വീസ് പ്ലസ്’ എന്ന വെബ് പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ‘സര്‍വ്വീസ് പ്ലസ്’ പോര്‍ട്ടലിലേക്ക് റബ്ബര്‍ബോര്‍ഡ് വെബ്സൈറ്റിലെ ഇ-സര്‍വീസസ് മെനു വഴി ലോഗിന്‍ ചെയ്യാം. റെയിന്‍ഗാര്‍ഡിങ്ങിനും മരുന്നുതളിക്കുന്നതിനും റബ്ബറുൽപാദകസംഘങ്ങള്‍ മുഖേന നല്‍കുന്ന സാമ്പത്തിക സഹായങ്ങള്‍ക്കുള്ള അപേക്ഷകളും 2024 ഡിസംബര്‍ 31 വരെ വെബ് പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി സ്വീകരിക്കും. വിശദവിവരങ്ങള്‍www.rubberboard.gov.in എന്ന വെബ്സൈറ്റില്‍ നിന്ന്‌ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ റബ്ബര്‍ബോര്‍ഡ് റീജിയണല്‍ ഓഫീസുകള്‍, ഫീല്‍ഡ് സ്റ്റേഷനുകള്‍, കേന്ദ്രഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കോള്‍സെന്‍റര്‍ (04812576622) എന്നിവിടങ്ങളില്‍നിന്ന്‌ ലഭിക്കുന്നതാണ്.