സംസ്ഥാന കൃഷി വകുപ്പ് സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ മുഖേന രാഷ്ട്രീയ വികാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന സമഗ്ര കൂണ്‍കൃഷി വികസന പദ്ധതിയാണ് കൂണ്‍ഗ്രാമം. കേരളത്തില്‍ ഈ പദ്ധതിയുടെ ആദ്യഘട്ട നടത്തിപ്പിനായി തിരഞ്ഞെടുക്കപ്പെട്ട കാര്‍ഷിക ബ്ലോക്കുകളില്‍ ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല ബ്ലോക്കിനെ തെരഞ്ഞെടുത്തിട്ടുണ്ട്. ചേര്‍ത്തല കൂണ്‍ഗ്രാമം എന്ന സമഗ്ര പദ്ധതിയുടെ ഔപചാരികമായ പ്രവര്‍ത്തന ഉദ്ഘാടനം, പഞ്ചായത്ത്തല കൂണ്‍കൃഷി കൂട്ടങ്ങളുടെ രൂപീകരണ പ്രഖ്യാപനം; ലോഗോ പ്രകാശനം എന്നിവ 2024 നവംബര്‍ 29 രാവിലെ 10 മണിക്ക് പദ്ധതിയിലെ ഒരു വന്‍കിട ഉത്പാദന യൂണിറ്റിന്‍റെ ഗുണഭോക്താവായ മുഹമ്മ, ആര്യക്കര തോട്ടിറമ്പില്‍ ഇന്ദുലേഖയുടെ കൂണ്‍ ഉല്‍പ്പാദന യൂണിറ്റിന് സമീപം നടക്കുന്ന ചടങ്ങില്‍ മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബുവിന്‍റെ അധ്യക്ഷതയില്‍ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വ്വഹിക്കുന്നു. ഇതിനോടനുബന്ധിച്ച് ‘കുണ്‍ അധിഷ്ഠിത സംരംഭകത്വം’ എന്ന വിഷയത്തില്‍ സംരംഭകനായ ജഷീര്‍ എ. കെ. ഔഷധി മഷ്റൂം യൂണിറ്റ് മലപ്പുറം നയിക്കുന്ന ചര്‍ച്ചാക്ലാസും ഉണ്ടായിരിക്കുന്നതാണ്.