കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന അടുക്കളത്തോട്ടം പദ്ധതി ഇരിണാവ് കച്ചേരി തറയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ ഉദ്ഘാടനം ചെയ്തു. എട്ടു പഞ്ചായത്തുകളിലായി തക്കാളി, പച്ചമുളക്,.വെണ്ട, വഴുതന തുടങ്ങി ഏഴായിരം പച്ചക്കറി തൈകളാണ് വിതരണം ചെയ്യുന്നത്. കൂടാതെ ബ്ലോക്ക് പരിധിയിൽ ഹരിത മാതൃകാ വാർഡുകൾ ഒരുക്കുകയും പ്രസ്തുത വാർഡിൽ ബോട്ടിൽ ബൂത്ത് നൽകുകയും പാതയോരങ്ങൾ ശുചീകരിക്കുകയും സൗന്ദര്യവത്കരിക്കുകയുമാണ് ലക്ഷ്യമിടുന്നത്.