Menu Close

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അദാലത്ത്

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംശാദായം സ്വീകരിക്കുന്നത്തിന് തൃശ്ശൂര്‍ ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തില്‍ അദാലത്ത് നടത്തുന്നു. 2024 ഡിസംബര്‍ 10 ന് ചാഴൂര്‍, 13 ന് കൂര്‍ക്കഞ്ചേരി, 17 ന് മുരിയാട്, 19 ന് ചേര്‍പ്പ്, 21 ന് പാറളം, 28 ന് പൊയ്യയിലും രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെ അദാലത്ത് നടക്കും. മുന്‍വര്‍ഷം അംശാദായം ഓണ്‍ലൈന്‍ മുഖേന അടയ്ക്കാത്ത അംഗങ്ങളുടെ ആധാര്‍ കാര്‍ഡ് നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ എഫ് എസ് സി കോഡ്, ഫോണ്‍ നമ്പര്‍, ജനന തീയതി എന്നിവ അദാലത്തിനു വരുമ്പോള്‍ ഹാജരാക്കേണ്ടതാണെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.