തൃശ്ശൂര്‍ ജില്ലയില്‍ പ്രധാന മന്ത്രി മത്സ്യ സമ്പദ്യോജന പദ്ധതി പ്രകാരം നടപ്പിലാക്കുന്ന ബയോഫ്ലോക് കുളത്തിലെ (ഓരുജലം) മത്സ്യകൃഷി പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ എല്ലാ മത്സ്യഭവനുകളിലും ലഭിക്കും. മിനിമം 25 സെന്റിന് 18 ലക്ഷം രൂപ. താല്പര്യമുള്ളവര് പൂരിപ്പിച്ച അപേക്ഷയോടൊപ്പം അനുബന്ധ രേഖകള്‍ സഹിതം അതാത് യൂണിറ്റ് ഓഫീസുകളില്‍ (അഴിക്കോട്/ പീച്ചി/ ചേറ്റുവ/ ചാലക്കുടി/ നാട്ടിക/ ചാവക്കാട്/ കേച്ചേരി/ വടക്കാഞ്ചേരി/ ഇരിങ്ങാലക്കുട) 2024 നവംബര്‍ 28 ന് വൈകീട്ട് 4 നു മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9746595719 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.