Menu Close

മൃഗസംരക്ഷണ വകുപ്പില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ

മൃഗസംരക്ഷണ വകുപ്പില്‍ ആലപ്പുഴ ജില്ലയിലെ വിവിധ ബ്ലോക്കുകളിലേയ്ക്ക് രാത്രികാല അടിയന്തിര മൃഗചികിത്സാ സേവനത്തിനായി വെറ്ററിനറി സര്‍ജന്‍ തസ്തികയില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ വഴി താല്‍ക്കാലികമായി നിയമനം നടത്തുന്നു. 2024 നവംബര്‍ 23 ന് രാവിലെ 11 മണി മുതല്‍ 12 മണിവരെ ജില്ലാ മൃഗസംരക്ഷണ ഓഫീസിലാണ്  ഇന്റര്‍വ്യൂ. യോഗ്യത: വെറ്ററിനറി സയന്‍സിലെ ബിരുദം, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നീ അവശ്യ യോഗ്യതകളോടൊപ്പം ക്ലിനിക്കൽ ഒബ്‌സ്ട്രെട്രിക്‌സ് & ഗൈനെക്കോളജി, ക്ലിനിക്കൽ മെഡിസിൻ, സർജറി എന്നിവയിര്‍ ബിരുദാന്തര ബിരുദം എന്നിവ വെറ്ററിനറി സര്‍ജനുള്ള അഭിലഷണീയ യോഗ്യതയായി കണക്കാക്കുന്നതാണ്. ഫോണ്‍ – 0477-2252431.