കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാലയിൽ വൈസ് ചാൻസലർ നിയമനത്തിന് സെർച്ച് കം സെലക്ഷൻ കമ്മിറ്റി അപേക്ഷ ക്ഷണിച്ചു. സർവകലാശാലകളിൽ കുറഞ്ഞത് 10 വർഷമെങ്കിലും പ്രൊഫസർ പദവിയിൽ ഉന്നത നിലവാരത്തിൽ കഴിവ് തെളിയിച്ചവർ അല്ലെങ്കിൽ ഗവേഷണ/അക്കാദമിക് സ്ഥാപനങ്ങളിൽ സമാന പദവിയിൽ 10 വർഷം പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. വിശദമായ ബയോഡാറ്റയും അനുബന്ധ രേഖകളും അപേക്ഷയുടെ 3 പകർപ്പുകളും സഹിതം ചെയർമാൻ, സെർച്ച് കം സെലക്ഷൻ കമ്മിറ്റി, കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റി, ലക്കിഡി പി.ഒ., പൂക്കോട്, പിൻ – 673576 എന്ന വിലാസത്തിൽ ഡിസംബർ 7 വൈകുന്നേരം 5 മണിക്ക് മുൻപായി രജിസ്റ്റേർഡ് തപാലായി ലഭിക്കണം. അപേക്ഷകൾ sscvc.chairman@kvasu.ac.in എന്ന ഇ മെയിലിലും അയക്കണം.’Application for the post of Vice Chancellor, Kerala Veterinary & Animal Sciences University’ എന്ന് തപാൽ/ഇ മെയിൽ അപേക്ഷകളിൽ സൂചിപ്പിക്കണം.