ഇലകളിൽ നിന്നും ഇവ നീരൂറ്റി കുടിക്കുന്നു. ഇതിന്റെ ഫലമായി ഇലകൾ ചുരുളുകയും വളർച്ച മുരടിക്കുകയും ചെയ്യുന്നു. ഇലയുടെ അടിഭാഗത്തായി ഇവയെ കാണാം. ഇലയുടെ അരികിൽ നിന്നും മഞ്ഞച്ച് വരുന്നതാണ് പ്രധാന ലക്ഷണം.
വെർട്ടിസീലിയം 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ചും ഗുരുതരമായ ആക്രമണം ഉണ്ടെങ്കിൽ ഡൈമെത്തോയേറ്റ് 30 EC (1.5 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ) തളിച്ചും ഇവയെ നിയന്ത്രിക്കാം.
കാർഷിക വിവര സങ്കേതം