Menu Close

തിരുവനന്തപുരത്ത് വെറ്ററിനറി സര്‍ജന്മാരെ നിയമിക്കുന്നു

തിരുവനന്തപുരം ജില്ലയില്‍ രാത്രികാല അടിയന്തിര മൃഗചികിത്സാ സേവനം പദ്ധതിയുടെ ഭാഗമായി നിലവില്‍ ഒഴിവുള്ള നേമം, നെയ്യാറ്റിന്‍കര ബ്ലോക്കുകളിലും 2024 നവംബര്‍ മാസാവസാനം ഒഴിവു വരുന്ന വര്‍ക്കല, പോത്തന്‍കോട്, പാറശ്ശാല, അതിയന്നൂര്‍, കിളിമാനൂര്‍, വെള്ളനാട് ബ്ലോക്കുകളിലും CMD മുഖേന നിയമനം നടത്തുന്നതുവരെയോ 89 ദിവസം കാലയളവിലേക്കോ ഏതാണോ ആദ്യം എന്ന വ്യവസ്ഥയില്‍ വെറ്ററിനറി സര്‍ജന്മാരെ താല്‍കാലികാടിസ്ഥാനത്തില്‍ തെരെഞ്ഞടുക്കുന്നതിനായി 2024 നവംബർ 7 വ്യാഴാഴ്ച രാവിലെ 10.30 നു തമ്പാനൂര്‍ എസ്.എസ് കോവില്‍ റോഡിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വച്ച് വാക്ക്-ഇന്‍- ഇന്‍റര്‍വ്യൂ നടത്തുന്നു. കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ (KSVC) രജിസ്ട്രേഷന്‍ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കാവുന്നതാണ്. ഇന്‍റര്‍വ്യൂവിനു പങ്കെടുക്കുന്നവര്‍ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെയും അസ്സലും പകര്‍പ്പുകളും ഏതെങ്കിലുമൊരു തിരിച്ചറിയല്‍ രേഖയുമായി രാവിലെ 10.30 നു മുന്‍പ് ഹാജരാകേണ്ടതാണെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. ഫോൺ – 0471-2330736.